‘സ്പീക്കറുടെ വാക്കുകൾ സിപിഎം രക്തസാക്ഷികളോടുള്ള അവഹേളനം’
1452495
Wednesday, September 11, 2024 6:05 AM IST
കൊല്ലം: ആര്‍എസ്എസിനെ പോലുള്ള സംഘടനയുടെ വാഴ്ത്ത് പാട്ടുകാരനായി സ്പീക്കര്‍ അധപതിച്ചത് സി പി എം രക്തസാക്ഷികളോടുള്ള അവഹേളനമാണെന്ന് ഡി സി സി വൈസ് പ്രസിഡന്റ്എസ്. വിപിനചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇരവിപുരം ഡിവിഷന് കമ്മിറ്റിയുടെ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് വൈസ് പ്രസിഡന്റ് വയനക്കുളം സലീം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മണക്കാട് സലീം, കമറുദീന്, സക്കീര്‍ ഹുസൈന്, ഇ. എ. കലാം, മുനീര്‍ബാബു, ഹുസൈന്, ജലാലുദീന്‍, അനസ്, അസൈന്‍, ചകിരിക്കട ഷാഫി, സലീം ഷാ, എം. എച്ച്. സനോഫര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിവിഷന് കമ്മിറ്റി പ്രസിഡന്റായി ബിജി മന്ദാരത്തിനെ തെരഞ്ഞെടുത്തു. സാംസ്കാരിക സമ്മേളനവും കവിയരങ്ങും ചിത്രകല പ്രദർശനവും