ശാ​സ്താം​കോട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ം; പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളു​ടെ നി​ർമാ​ണം പൂ​ർ​ത്തി​യാ​യി
Wednesday, September 11, 2024 6:05 AM IST
കൊല്ലം: ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​ ഭാ​ഗ​മാ​യു​ള്ള ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സ്റ്റേ​ഷ​നി​ൽ എത്തു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. 96.47 ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് കാ​ർ, ഓ​ട്ടോ,ബൈ​ക്ക്, സൈ​ക്കി​ൾ എ​ന്നി​വ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യാ​ണ് മെ​റ്റ​ൽ വി​രി​ച്ച് ടാ​ർ ചെ​യ്ത പാ​ർ​ക്കിം​ഗ് ഏ​രി​യ നി​ർ​മ്മി​ച്ച​ത്.

കാ​റു​ക​ളു​ടെ പാ​ർ​ക്കി​ങ്ങി​നാ​യി 600 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​വും ബൈ​ക്കു​ക​ളു​ടെ പാ​ർ​ക്കി​ങ്ങി​നാ​യി 750 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​വും ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു സ്ഥ​ല​ങ്ങ​ളി​ലു​മാ​യി യ​ഥാ​ക്ര​മം 40 കാ​റു​ക​ളും 180 ബൈ​ക്കു​ക​ളും പാ​ർ​ക്ക് ചെ​യ്യു​വാ​ൻ ക​ഴി​യും. സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം റെ​യി​ൽ​വേ നി​ശ്ച​യി​ക്കു​ന്ന പാ​ർ​ക്കിം​ഗ് തുക ന​ൽ​കിയാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത്.

സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മി​നി ഷെ​ൽ​ട്ട​റു​ക​ളും ഇ​തി​നോ​ട​കം സ്ഥാ​പി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു​ള്ള ലെ​വ​ൽ ക്രോ​സി​ന് പ​ക​ര​മാ​യി അ​ടി​പ്പാ​ത നി​ർ​മിക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും ഇ​തി​നോ​ട​കം ത​ന്നെ റെ​യി​ൽ​വേ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


2024- 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​മൃ​ത ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ പു​തു​ക്കി​പ്പ​ണി​യ​ൽ, പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ന​വീ​ക​ര​ണം, ഇ​രു പ്ലാ​റ്റ്ഫോ​മു​ക​ളി​ലു​മാ​യി ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ അ​നു​കൂ​ല നി​ല​പാ​ടി​നാ​യി റെ​യി​ൽ​വേ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥിച്ചി​ട്ടു​ണ്ട​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​മാ​യ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പ്, കോ​വി​ഡി​ന് മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ൽ, പു​തു​താ​യിദീർഘ ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ ബോ​ർ​ഡി​നും സ​തേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും ക​ത്ത് ന​ൽ​കി​യ​താ​യി കൊ​ടി​ക്കു​ന്നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.