കുണ്ടറ: സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിൽ നടപ്പാക്കിയ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് മഹോത്സവം കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി ലാലി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്, കൃഷി ഓഫീസർ ആത്മജ, സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, സ്കൂൾ മാനേജർ സ്മിതാ രാജൻ, പ്രിൻസിപ്പൽ സുമി ജി. ഉണ്ണി, വൈസ് പ്രിൻസിപ്പൽ ഷീജ, ഗ്രോ ഗ്രീൻ ക്ലബ് കോർഡിനേറ്റർ ദീപ്തി, വിദ്യാർഥി പ്രതിനിധികളായ ഹാരോൺ ബിജോയ്, ഋതുരൂപൻ, ഗോഗ്രീൻ ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.