ഓണത്തിന് ഒരു മുറം പൂക്കൾ വിളവെടുത്ത് എംആർഎസിലെ കുട്ടികൾ
1453000
Friday, September 13, 2024 5:21 AM IST
കുളത്തൂപ്പുഴ: പട്ടിക വർഗവികസന വകുപ്പിന്റെ കീഴിലുള്ള കുളത്തുപ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജമന്തിപ്പൂ വിളവെടുപ്പുത്സവ് ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗോപിനാഥ് നിർവഹിച്ചു.
സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിൽ നിന്നു വാങ്ങിയാണ് നട്ടു പരിപാലിച്ചത്.
ഓണത്തിന് പൂക്കളമിടാൻ വലിയ വിലയ്ക്ക് വിപണിയിൽ നിന്ന് പൂക്കൾ വാങ്ങിയിരുന്ന സന്ദർഭത്തിലാണ് എംആർഎസിലെ കുട്ടികൾ പൂകൃഷി തുടങ്ങാൻ തീരുമാനിച്ചത്.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഗിരിജ, സ്കൂൾ സീനിയർ സൂപ്രണ്ട് സുരേഷ് കുമാർ, സ്റ്റുഡന്റ്പോലീസ് കേഡറ്റ് സിപിഒ രാജേഷ് നീലാഞ്ജനം, എസിപിഒ സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.