അമൃത സ്കൂളിൽ സംവാദം സംഘടിപ്പിച്ചു
1453002
Friday, September 13, 2024 5:21 AM IST
അമൃതപുരി (കൊല്ലം): ഭാരതീയ ജ്ഞാന പരമ്പര പിന്തുടരുന്നതിലൂടെ സാമൂഹ്യ ക്ഷേമത്തിന്റെ ഭാഗമാകാൻ കഴിയണമെന്ന് എഴുത്തുകാരൻ അരവിന്ദൻ നീലകണ്ഠൻ.
അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആന്‍ഡ് കൾച്ചറൽ സ്റ്റഡീസ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംവാദത്തിൽ അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആന്‍ഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ അച്യുതാമൃത ചൈതന്യ, സിഐആർ വിഭാഗം തലവൻ വിശ്വനാഥാമൃത ചൈതന്യ, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.