തേവലക്കര ഈസ്റ്റ് ഗവ. എൽപിഎസിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു
1453011
Friday, September 13, 2024 5:31 AM IST
ചവറ: തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ ഉണർവ് എന്ന പേരിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. കുട്ടികൾക്ക് അധ്യാപകരുടേയും പിടിഎയുടേയും പൂർവവിദ്യാർഥികളുടേയും ഓണസമ്മാനമായിട്ടാണ് ഒരു വർഷം നീളുന്ന പ്രഭാത ഭക്ഷണ വിതരണത്തിന് തുടക്കമിട്ടത്. "വിശപ്പുരഹിത വിദ്യാലയം ' എന്ന ലക്ഷ്യം സാക്ഷാത്കാരത്തിനായി നടപ്പാക്കിയ പരിപാടി ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വർഗീസ്, കോ-ഓർഡിനേറ്റർ കിഷോർ കെ. കൊച്ചയം, നൂൺമീൽ പരിശീലകൻ ജി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി, വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ, എ. സാബു, ടി.കെ. എബ്രഹാം, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, സരോജാക്ഷൻ, ജഗദീശൻ, ജ്യോതിഷ്കണ്ണൻ, രാജ് ലാൽ തോട്ടു വാൽ, ബിനിതാബിനു എന്നിവർ പ്രസംഗിച്ചു.