കാർ ഓട്ടോകളിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്
1452741
Thursday, September 12, 2024 6:00 AM IST
കുണ്ടറ: അതിവേഗത്തിൽ വന്ന കാർ കിഴക്കേ കല്ലടയിലെ ചിറ്റുമല സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോകളിൽ ഇടിച്ച് അഞ്ചു പേർക്ക് പരിക്ക്. കാറ് ഭരണിക്കാവ് ഭാഗത്ത് നിന്ന് കുണ്ടറയ്ക്ക് വരികയായിരുന്നു. പ്ലസ് വൺ വിദ്യാർഥിനി ഉൾപ്പെടെ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാർ സ്വദേശിയായ ഒരു കാർഡിയോളജി വിഭാഗം ഡോക്ടർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് കിഴക്കേ കല്ലട പോലീസ് പറഞ്ഞു.
പ്ലസ് വൺ വിദ്യാർഥിയായ സോനാ സന്തോഷ്, ജോസ്, സുനിൽ, ബാബു, അജയൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.