വീട് കയറി ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ
1452756
Thursday, September 12, 2024 6:12 AM IST
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. കൃഷ്ണപുരം ചീലാന്തറ തെക്കതിൽ നൗഫൽ(30), കൃഷ്ണപുരം, ചീലാന്തറവീട്ടിൽ വിഷ്ണു(23), കൃഷ്ണപുരം കിഴക്കേവീട്ടിൽ നിതിഷ് മോഹൻ(25), കൃഷ്ണപുരം മംഗലത്ത് പടീറ്റതിൽ മഹേഷ്(20), കൃഷ്ണപുരം ഉമ്മവീട്ടിൽ കിഴക്കതിൽ ഷെജീം(23) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 30 ന് തഴവ സ്വദേശിയായ യുവാവിന്റെ വീട്ടിൽ രാത്രി 10 ഓടെ പ്രതികൾ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസ്പ്രതികളെ പിടികൂടുകയുമായിരുന്നു.
ഓച്ചിറ പോലീസ് ഇൻസ്പെക്ടർ സുജാതൻ പിള്ളയുടെ നേതൃത്വത്തിൽ എസ്ഐ നിയാസ് സിപിഒ മാരായ അനു, കനിഷ്, പ്രേംസണ്‍, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.