ഓണ വിപണി തുടങ്ങി
1452755
Thursday, September 12, 2024 6:12 AM IST
ചാത്തന്നൂർ: കൃഷിഭവന്റെ ഓണ സമൃദ്ധി ഓണ വിപണി ചാത്തന്നൂരിൽ പ്രവർത്തനം തുടങ്ങി. ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാർ അധ്യക്ഷനായിരുന്നു. ആദ്യ വിൽപന എംഎൽഎ നിർവഹിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സാ. പി. ശ്രീനിവാസൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിനി അജയൻ, എ. ദസ്തക്കിർ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഇന്ദിര, പഞ്ചായത്ത് മെമ്പർമാരായ ഷൈനി ജോയി, ലീലാമ്മ ചാക്കോ, ഷീബാ മധു, ബീന രാജൻ, കാർഷിക വികസന സമിതി അംഗങ്ങളായ പനവിള ബാബു, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കുണ്ടറ: പേരയം കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
പ്രാദേശിക കർഷകർക്ക് വിപണി വിലയിൽ നിന്ന് 20 ശതമാനത്തിലധികം തുക നൽകിയാണ് ഉൽപന്നങ്ങൾ കൃഷിഭവൻ ശേഖരിക്കുന്നത്. ഗുണഭോക്താക്കൾക്ക് വിപണി വിലയിൽ നിന്ന് 30 ശതമാനം വിലക്കിഴിവിലാണ് പച്ചക്കറി വിൽക്കുന്നത്.
വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലതാ ബിജു, പഞ്ചായത്ത് അംഗങ്ങളായ രമേശ് കുമാർ, രജിത കുമാരി, വിനോദ് പാപ്പച്ചൻ, കാർഷിക വികസന സമിതി അംഗങ്ങളായ തോമസ് കോശി, എസ് ലീൻ, ഫെലിക്സ് മിറാൻഡ, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ്, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.