സമുദ്രതീരത്തിലെ ഓണോത്സവം ഹരിതകർമ സേനയെ ആദരിച്ചു
1453007
Friday, September 13, 2024 5:31 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ ഓണോത്സവത്തിൽ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു. ആറാം ദിനം രാവിലെ കൊട്ടിയം ശ്രീനാരായണഗുരു പോളിടെക്നിക്കിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് അധ്യാപകരും വിദ്യർഥികളും അന്തേവാസികളെ സന്ദർശിച്ചു. വിദ്യാർഥികൾ ഗാനം ആലപിച്ചു. മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി വിനോദ് കുമാർ, അധ്യാപകരായ അനീഷ്, രാഹുൽ, സജി തുടങ്ങിയവർ നേതൃത്വം നൽകി.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും ആദരവ് സമർപ്പിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ . ഗോപൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 38 ഹരിത കർമസേന അംഗങ്ങൾക്ക് ഡോ. പി.കെ. ഗോപൻ സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.
വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവിയർ വലിയ വീട്, ജ്വാല വുമൺസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ എന്നിവർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ സമുദ്രതീരം കൂട്ടുകുടുംബ ആദരവ് സമർപ്പിച്ചു.
സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ. ആശാദേവി, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീകുമാർ, ഡോ. ജയചന്ദ്രൻ, സന്തോഷ് പാരിപ്പള്ളി, സമുദ്രതീരം പിആർഒ ശശിധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കാവിൽ ആർട്സ് ഗാനമേള അവതരിപ്പിച്ചു .