കിഴക്കേ കല്ലട പഞ്ചായത്ത് മാർക്കറ്റ് നവീകരണം: ശിലാസ്ഥാപനം നാളെ
1452757
Thursday, September 12, 2024 6:12 AM IST
കുണ്ടറ: കിഴക്കേകല്ലട പഞ്ചായത്ത് മാർക്കറ്റ് കിഫ്ബിയുടെ 114 42000 രൂപ ചെലവഴിച്ച് നവീകരിക്കും. ഇതോടനുബന്ധിച്ചുള്ള കല്ലിടൽ ചടങ്ങിന്റെ സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് ഓഫീസിൽ നടന്നു.
കല്ലിടൽ ചടങ്ങ് 13ന് രാവിലെ 10.30 ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിക്കും. സ്വാഗത സംഘ രൂപീകരണയോഗത്തിൽ കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ലാലി അധ്യക്ഷത വഹിച്ചു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ജയദേവി മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്, ക്ഷേമകാര്യ സമിതി ചെയർമാൻ സുനിൽ പാട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ, ഉമാദേവിയമ്മ, മായ ദേവി, പ്രദീപ്കുമാർ, രതീഷ്, ശ്രീരാഗ് മoത്തിൽ, ഷാജി മുട്ടം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിനോദ് വില്ല്യേത്ത്, ജി. വേലായുധൻ, പി. ബാബു, ഷാജി വെള്ളാപ്പള്ളി, പ്രശാന്ത് കുമാർ, അനിൽകുമാർ ചാലിൽ, അസി. സെക്രട്ടറി ഫൈസൽ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗത സംഘം രക്ഷാധികാരികളായി കോവൂർ കുഞ്ഞുമോൻ എംഎൽഎ , സി. ബാൽഡുവിൻ, ജയദേവിമോഹൻ എന്നിവരേയും ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് കെ .ജി. ലാലി, വൈസ് ചെയർമാനായി രാജു ലോറൻസ്, കൺവീനർ ആയി സെക്രട്ടറി സുചിത്ര ദേവി, ജോ. കൺവീനർ ആയി സുനിൽ കുമാറിനേയും ഉൾപ്പെടുത്തി 21 അംഗ സ്വാഗതസംഘം എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.