അഞ്ചൽ: അഞ്ചൽ ഹോളി ഫാമിലി സ്കൂളിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും അധ്യാപകരും ചേർന്ന് കിടപ്പുരോഗികൾക്ക് ഓണത്തിന് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. നിർധനരായ 35 കിടപ്പുരോഗികളുടെ വീട്ടിലെത്തി വിദ്യാർഥികളും അധ്യാപകരും ഓണക്കിറ്റുകൾ കൈമാറിയത്. പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ മുള്ളംപാറയ്ക്കൽ വിതരണ ഉദ്ഘാടനം നടത്തി. അധ്യാപകരായ മാൻഷാ, രജനി എന്നിവർ നേതൃത്വം നൽകി.