സർഗ സംവാദവും പുസ്തക പ്രകാശനവും 14 ന്
1452749
Thursday, September 12, 2024 6:00 AM IST
പുനലൂർ : ജനകീയ കവിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സംഗമം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
14 ന് ഉത്രാടനാളിൽ പത്തനാപുരം ജെഎംജെ ആൻഡ്രിയ റീജൻസിയിൽ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി ദ്വരൈസ്വാമി രചിച്ച രാഗസുധ കവിതാ സമാഹാരത്തിന്റെ പ്രകാശനം എൻ.കെ. പ്രേമചന്ദ്രൻ എംപി നിർവഹിക്കും.
രാമസ്വാമി ചെട്ടിയാർ പുസ്തകം ഏറ്റുവാങ്ങും. അരുമാനൂർ രതി കുമാർ പുസ്തകം പരിചയപ്പെടുത്തും. സാഹിത്യ സംവാദം ഹരി പത്തനാപുരം ഉദ്ഘാടനം ചെയ്യും. എം.എ. രാജഗോപാൽ മുഖ്യാതിഥിയാകും. ജി. ജയപ്രകാശ്, ബി.രാധാമണി, ഷൈൻ ബാബു, കാസ്റ്റ ലസ് ജൂനിയർ, മുരുകൻ ടാലന്റ്, സന്തോഷ് ജി നാഥ്, മനു ജോയി. ഏലിയാമ്മ ടീച്ചർ, മകരം ബുക്സ് എഡിറ്റർ രാജൻ താന്നിക്കൽ ആരംപുന്ന മുരളി എന്നിവർ പ്രസംഗിക്കും.
തുടർന്നു നടക്കുന്ന കവിയരങ്ങ് പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ് അധ്യക്ഷനാകും. അജിതാ അശോക്, സവിതാ വിനോദ്, ശ്യാം ഏനാത്ത്, ഡോ. ഷേർളി ശങ്കർ, രഹന കൃഷ്ണൻ, സുഭാഷ് പരപ്പിൽ, ജ്യോതിലക്ഷ്മി പുനലൂർ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ കവിതാവേദി പ്രസിഡന്റ് കെ. കെ. ബാബു, രാജൻ താന്നിക്കൽ, ടി.കെ.അശോകൻ, കെ.സി.കെ. കനകരത്നം, രാമസ്വാമി ചേട്ടിയാർ, ദ്വരൈസ്വാമി എന്നിവർ പങ്കെടുത്തു.