സമൂഹത്തിൽ നിന്ന് സ്നേഹവും ഐക്യവും നഷ്ടപ്പെടരുത്: മന്ത്രി ഒ.ആർ. കേളു
1452742
Thursday, September 12, 2024 6:00 AM IST
കൊട്ടിയം: സമൂഹത്തിൽ നിന്ന് സ്നേഹവും ഐക്യവും നഷ്ടമാകാൻ പാടില്ലെന്ന് മന്ത്രി ഒ.ആർ. കേളു.
കേരള കശുവണ്ടി വികസന കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ നടന്ന ഓണാഘോഷ പരിപാടിയും കശുവണ്ടി തൊഴിലാളികൾക്കുള്ള ബോണസ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫാക്ടറി വളപ്പിൽ തൊഴിലാളികൾ കൈ കൊട്ടി കളി അവതരിപ്പിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ജയമോഹൻ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും വടംവലി മത്സരവും നടന്നു.