ജില്ല സമാഹരിച്ചത് 3.84കോടി രൂപ
1452758
Thursday, September 12, 2024 6:12 AM IST
കൊല്ലം: വയനാട് ദുരിതാശ്വാസത്തിനായി ജില്ലയില്‍ ഈമാസം 10 വരെ 3,84,22,321 രൂപ സമാഹരിച്ചു.
ചൊവ്വാഴ്ച 37,000 രൂപ ലഭിച്ചു. ദുരിതാശ്വാസ നിധിയിലേക്കായി വലിയൊരു ശതമാനം സ്കൂള്‍ വിദ്യര്‍ഥികള്‍ സംഭാവന നൽകിയത് മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു.
കെവിഎം സ്കൂള്‍ കോയിവിള -10,000, എസ്എന്‍വിജിഎച്ച്എസ് പറവൂര്‍ എസ്പിസി യൂണിറ്റ് -6,000, സെന്റ്ജോണ്‍സ് എച്ച്എസ്, ഇരവിപുരം - 11,000, പാവുമ്പ സൗമ്യ നഴ്സറി ആന്‍ഡ് എല്‍പിഎസ് -10,000 എന്നിങ്ങനെയാണ് സംഭാവന കൈമാറിയത്.