കുണ്ടറ പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട് അപഹാസ്യമെന്ന്
1453004
Friday, September 13, 2024 5:31 AM IST
കുണ്ടറ: കുണ്ടറ പഞ്ചായത്തിലെ രണ്ട് പട്ടിക ജാതി വനിതാ സംവരണ വാർഡുകൾ വെട്ടിക്കുറച്ചതിനെതിരേ ഹൈക്കോടതിയിൽ കേസിനു പോകില്ലെന്ന കുണ്ടറ പഞ്ചായത്തിന്റെ നിലപാട് അപഹാസ്യമാണെന്ന് പഞ്ചായത്ത് മുൻ അംഗവും കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ജി. അനിൽകുമാർ പറഞ്ഞു.
2011 ലെ സെൻസസ് പിഴവുമൂലം 2018 - 19 വാർഷിക പദ്ധതിയിൽ പട്ടികജാതി ഫണ്ട് മൂന്നിലൊന്നായി കുറഞ്ഞു. അപാകത മറച്ചുവച്ച് കോൺഗ്രസിലെ കെ. ബാബുരാജൻ പ്രസിഡന്റായി. ഇതിനെതിരേ പട്ടികജാതി ക്ഷേമ സമിതിയെ സമരത്തിനിറക്കുകയും സിപിഎം ഭരണത്തിലെത്തുകയും ചെയ്തു.
നാലു വർഷമായി ഭരണത്തിലിരുന്നിട്ടും സെൻസസിലെ അപാകതകൾ പരിഹരിക്കാൻ കഴിയാത്തതിനാലാണ് രണ്ട് പട്ടിക ജാതി വനിതാ സംവരണ വാർഡുകൾ കുറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.