കൈ നിറയെ സമ്മാനങ്ങൾ; കുരുന്നുകൾക്ക് ഓണസമ്മാനമായി പഠനോപകരണങ്ങൾ
1452744
Thursday, September 12, 2024 6:00 AM IST
കൊല്ലം: അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിലെ കുട്ടികൾക്ക് ഓണ സമ്മാനമായി പഠനോപകരണങ്ങൾ നൽകി.
ഇന്റർ നാഷണൽ യൂത്ത് ഡവലപ്പ്മെന്റ് ഫൗണ്ടേഷന്റെ (ഐവൈഡിഎഫ്) സഹായത്തോടെയാണ് പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയത്. കളി ഉപകരണങ്ങളും കൈമാറി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ എം. ബിന്ദു അധ്യക്ഷത വഹിച്ചു.
കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപറേഷൻ ഡയറക്ടർ കെ.എസ് ജ്യോതി ഉദ്ഘാടനം ചെയ്തു. ഐവൈഡിഎഫ് റീജിയണൽ പാർട്ണർ എസ്.ആർ. മണിലാൽ പഠനോപകരണ വിതരണം നടത്തി. പ്രധാനാധ്യാപിക കെ. നാജിയത്ത്, സ്റ്റാഫ് സെക്രട്ടറി ഡി. ഡിക്സൺ എന്നിവർ പ്രസംഗിച്ചു.