പന്തം കൊളുത്തി പ്രകടനം നടത്തി
1452743
Thursday, September 12, 2024 6:00 AM IST
കൊട്ടിയം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സുധീർ ചേരികോണം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ.എൽ. നിസാമുദീൻ , മുൻബ്ലോക്ക് പ്രസിഡന്റ് എ. നാസിമുദീൻ ലബ, എ. എം. ഷമീർഖാൻ, നവാസ് റാഷാദി, ഷമീർ സിമ്പിൾ, ഷംനാദ് ശിഹാബുദീൻ, ഷാജഹാൻ കണ്ണനല്ലൂർ,
വിനോദ് പേരയം, അർജുനൻ, ശിഹാബുദീൻ, സുനിൽകുമാർ, ശൈലജ നാസറുദീൻ, ഇബ്രാഹിംകുട്ടി, റഷീദ് മൈലാപ്പൂര് ചന്ദ്രശേഖരപിള്ള നജീം മൈലാപൂര്, നിസാം പേരയം, ഹമീദ്, സലാം കമ്പി വിള, സലിം, വിക്രമൻ എന്നിവർ നേതൃത്വം നൽകി.