ആത്മഹത്യാ പ്രതിരോധ ദിനം സംഘടിപ്പിച്ചു
1452499
Wednesday, September 11, 2024 6:06 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പും കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റും സംയുക്തമായി ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി.
സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു.
യുവ തലമുറകളിലെ ലഹരി ഉപയോഗ വര്‍ധനവ് ആത്മഹത്യ പ്രവണതയിലേക്ക് പോകുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അതില്‍ നിന്നും യുവ തലമുറയെ കൈപിടിച്ച് നടത്താന്‍ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ സാജു ഡേവിഡ് അധ്യക്ഷത വഹിച്ചു.