സ്ട്രാറ്റ്ഫോഡ് സ്കൂളിൽ യുവജന ഉത്സവം തുടങ്ങി
1453006
Friday, September 13, 2024 5:31 AM IST
ചവറ: സ്ട്രാറ്റ് ഫഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ യുവജനോത്സവത്തിന് തുടക്കം കുറിച്ചു. സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ആവശ്യമുള്ള കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ സ്ട്രാറ്റ്ഫഡ് സ്കൂൾ പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്കൂൾ സ്റ്റുഡന്റ്സ് കൗൺസിൽ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ ചെയർമാൻ അസീസ് കളീലിൽ അധ്യക്ഷനായിരുന്നു.
ഡയറക്ടർ അബാസ് കളീലിൽ, പ്രിൻസിപ്പൽ വിജി വിനായക, എംപിടിഎ പ്രസിഡന്റ് പ്രഫ. ഡോ. രേഖശ്രീ, ട്രസ്റ്റ് സെക്രട്ടറി ഡോ. അനീഷ്. എ. ബക്കർ, വൈസ് പ്രിൻസിപ്പൽമാരായ ശാന്തി കോശി, നിസി പോൾ, ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അഞ്ച് വേദികളിൽ നടക്കുന്ന കലാ മത്സരങ്ങളിൽ 1700 ഓളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു. ഓണാഘോഷത്തോടെ പരിപാടി ഇന്ന് സമാപിക്കും.