മാൾട്ടയിൽ മരണപ്പെട്ട ബാലുവിന്റെ കുടുംബത്തിന് ഒഐസിസിയുടെ സഹായം കൈമാറി
1452493
Wednesday, September 11, 2024 6:05 AM IST
കൊല്ലം: മാൾട്ടയിൽ വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര വെണ്ടാർ സ്വദേശിയായ ബാലു ഗണേശിന്റെ വീട്ടിൽ ഓഐസിസി മാൾട്ട പ്രതിനിധികൾ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും, മാൾട്ടയിൽ നിന്നുള്ള സഹായമായി സമാഹരിച്ച തുകയുടെ ചെക്ക് കുടുംബത്തിന് കൈമാറുകയും ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറി സിബിൻ ടി. വർഗീസ്, റീജിയണൽ പ്രസിഡന്റ് ബിജോ ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
കൊടിക്കുന്നിൽ സുരേഷ് എംപി ബാലു ഗണേശിന്റെ കുടുംബത്തിനുള്ള സഹായം കൈമാറിയപ്പോള്‍ മഹത്തരമായ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മാൾട്ടയിലെ പ്രവാസികളെയും ഓഐസിസി നേതാക്കളെയും അഭിനന്ദിച്ചു.
"ഇതരദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ എപ്പോഴും പരസ്പര സഹായവും സഹകരണവും പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. ബാൽഗണേശിന്റെ കുടുംബം ഇങ്ങനെ നഷ്ടത്തിൽ കൂടിയാണ്. എന്നാൽ നമ്മുടെയോരോരുത്തരുടെയും സാന്ത്വനവും പിന്തുണയും അവർക്കൊപ്പമുണ്ടാവും," കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.