ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു
1452492
Wednesday, September 11, 2024 6:05 AM IST
ചാത്തന്നൂർ: ചാത്തന്നൂർറീജിയണൽ സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. മാമ്പള്ളിക്കുന്നം, കാരംകോട്, കോതേരി മുക്ക് ശാഖകളിലാണ് ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്.
സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം മാമ്പള്ളിക്കുന്നം ശാഖയിൽ ബാങ്ക് പ്രസിഡന്റ് ആർ . ഗോപാലകൃഷ്ണൻ നായർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ആർ. അനിൽ കുമാർ അധ്യക്ഷനായി. സെക്രട്ടറി എ. ദീപാ റാണി, സഞ്ജയൻ പി .നായർ, സുരേഷ് ബാബു, ദേവകി അമ്മ, സജി ചന്ദ്രൻ, ഡി. ഗിരികുമാർ, ബാലസുന്ദരം, കെ.എസ് ഷൈനാസ്, ജൂലി എസ് പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.