ബിജെപി പ്രതിഷേധ ധർണ നടത്തി
1452999
Friday, September 13, 2024 5:21 AM IST
കൊട്ടാരക്കര: പള്ളിക്കൽ സ്വദേശി ഹരിഷിനെ ക്രൂരമായി മർദിച്ച് നട്ടെല്ല് അടിച്ച് ഒടിച്ച എസ്ഐ പ്രദീപിനേയും കൂട്ടാളികളേയും സർവീസിൽ നിന്ന് പിരിച്ച് വിട്ട് വധശ്രമത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുൻപിൽ ധർണ നടത്തി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു. എസ്ഐക്കും സംഘത്തിനുമെതിരേ വധശ്രമം ഉൾപ്പെടെ കേസെടുത്ത് സർവീസിൽ നിന്ന് പിരിച്ച് വിടുന്നതുവരെ ബിജെപിയുടെ നേതൃത്വത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ചാലുക്കോണം അജിത്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.വി രാജേന്ദ്രൻ, അരുൺ കാടാം കുളം,സുജിത്ത് നീലേശ്വരം, പ്രസാദ് പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.
ധർണയ്ക്ക് പുലമൺ ശ്രീരാജ്, രാജേഷ് അന്തമൺ, പ്രസന്ന ശ്രീഭദ്ര, മണി .കെ, കൃഷ്ണൻ കുട്ടി പള്ളിക്കൽ, കൗൺസിലർ സബിത സതീഷ്, ജോമോൻ കീർത്തനം, മനു തൃക്കണ്ണമംഗൽ, ഉമേഷ്, രാധാമണി പള്ളിക്കൽ, രാഹുൽ മുട്ടറ, ശശി കാക്കത്താനം എന്നിവർ നേതൃത്വം നൽകി.