കൈ​ക​ൾ കോ​ർ​ക്കാം വി​ദ്യാ​ല​യ​ത്തി​നൊപ്പം "പ​ദ്ധ​തിക്കു തുടക്കമായി
Monday, August 26, 2024 6:26 AM IST
കൊ​ട്ടാ​ര​ക്ക​ര:​ കു​ള​ക്ക​ട ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ കൈ​ക​ൾ കോ​ർ​ക്കാം ന​മു​ക്ക് വി​ദ്യാ​ല​യ​ത്തി​നൊ​പ്പം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം എ​ൻ. മോ​ഹ​ന​ൻ ഉദ്ഘാടനം ചെയ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​ രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ. എ​സ്. നാ​യ​ർ, എ​സ്എംസി ചെ​യ​ർ​മാ​ൻ ശ്രീ​നി, വൈ​സ് ചെ​യ​ർ​മാ​ൻ ജി.​സു​ഭാ​ഷ്, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ലി റെ​ജി, പ്രധാന അധ്യാപിക രേ​ഖാ​റാ​ണി, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ നെ​ല്ലി​വി​ള​ വ​ർ​ഗീ​സ്, പി.​ വാ​സു​ദേ​വ​ൻ നാ​യ​ർ, ജ​യ​പ്ര​ദീ​പ്, എ​ൻ. സ​ന്തോ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ സ്റ്റാ​ഫു​ക​ൾ 75 ക​സേ​ര​ക​ളും, 1988 ലെ ​എ​സ് എ​സ് എ​ൽ സി ​ബാ​ച്ച് കൂ​ട്ടാ​യ്മ 100 ക​സേ​ര​യും, പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും എ​ൻസിസി 9 ബ​റ്റാ​ലി​യ​ൻ കൊ​ട്ടാ​ര​ക്ക​ര ക​മാ​ൻ​സ​ർ ലെ​ഫ്. ​കേ​ണ​ൽ വി​നോ​ദ് കു​മാ​ർ 100 ക​സേ​ര​യും, പൂ​ർ​വ വി​ദ്യാ​ർ​ഥി തോ​ട്ട​ത്തി​ൽ പ്ര​ദീ​പ് അ​ഞ്ച് ഫു​ട്ബോ​ളും വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് സ​മ്മാ​നി​ച്ചു.