ബ​സു​ക​ളുടെ ച​വി​ട്ടു​പ​ടി​യു​ടെ ഉ​യ​രം കു​റ​യ്ക്ക​ണം: ക​ൺ​സ്യൂ​മ​ർ കൗ​ൺ​സി​ൽ
Monday, August 26, 2024 6:26 AM IST
കൊ​ല്ലം: ബ​സു​ക​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​യ​റാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ വാ​തി​ൽ ച​വി​ട്ടു​പ​ടി​യു​ടെ ഉ​യ​രം കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് ക​ൺ​സ്യൂ​മ​ർ കൗ​ൺ​സി​ൽ ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ലെ കൂ​ടു​ത​ൽ വ​യോ​ജ​ന​ങ്ങ​ൾ ബ​സ് യാ​ത്ര​ക്കാ​രാ​ണ്. ബ​സി​ന്‍റെ വാ​തി​ലു​ക​ളു​ടെ ഉ​യ​രം കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ഏ​റെ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത് വ​യോ​ജ​ന​ങ്ങ​ങ്ങ​ളാ​ണ്. അ​തി​നാ​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​യ​റാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ വാ​തി​ലി​ന്‍റെ ഉ​യ​രം ക്ര​മീ​ക​രി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണം. വൈ​ദ്യു​തി ബി​ല്ലി​ൻ​മേ​ൽ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞ​ച്ച​ൻ പ​രു​ത്തി​യി​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ.​എം. അ​സ്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി ല​ത്തി​ഫ് മാ​മൂ​ട്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ണി​ക്ക​ത്ത്, ട്ര​ഷ​റ​ർ ജ​മാ​ലു​ദി​ൻ കു​ഞ്ഞ്,

യു​ത്ത് വിം​ഗ് ചീ​ഫ് മു​ന​മ്പ​ത്ത് ഷി​ഹാ​ബ്, ഡോ. ​പി.​ആ​ർ. ബി​ജു, എ​സ്. ന​സീ​ർ കാ​ക്കാ​ന്‍റ​യ്യം, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, കൊ​ല്ലം നൗ​ഷാ​ദ്, തൊ​ളി​ക്ക​ൽ സു​നി​ൽ, പ​റ​മ്പി​ൽ സു​ബൈ​ർ, വി.​എ. ന​ദീ​ർ, താ​സാ മൈ​തീ​ൻ കു​ഞ്ഞ്, മു​ഹ​മ്മ​ദ് പൈ​ലി, അ​ബ്ദു​ൽ ഹാ​ദി, അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.