താലൂക്കാശുപത്രിയിൽ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, August 26, 2024 6:26 AM IST
കൊ​ല്ലം: നേ​ത്ര​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കോ​ട്ട​യി​ല്‍ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ​സാ​ജ​ന്‍ മാ​ത്യൂ​സ് നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജി. സു​പ്ര​ഭ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് അ​ല്‍​ഫോ​ണ്‍​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.


ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​പി. മീ​ന, മൊ​ബൈ​ല്‍ ഓ​ഫ്താ​ല്‍​മി​ക് സ​ര്‍​ജ​ന്‍ ഡോ. ​ലി​ഷ ജെ. ​ദാ​സ്, ജി​ല്ല എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എം. ​ദി​ലീ​പ് ഖാ​ന്‍, സ്റ്റേ​റ്റ് ഓ​ഫ്താ​ല്‍​മി​ക് കോ​ഡി​നേ​റ്റ​ര്‍ പ്രീ​തി എ. ​സ​ലാം, ജി​ല്ലാ ഒ​ഫ്താ​ല്‍​മി​ക് കോ​ഡി​നേ​റ്റ​ര്‍ ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ക്ഷാ​ച​ര​ണ ഭാ​ഗ​മാ​യി മൊ​ബൈ​ല്‍ നേ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.