ലൈം​ഗി​ക അ​തി​ക്ര​മ​ ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Sunday, August 25, 2024 6:35 AM IST
കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ചെ​ങ്കു​ളം പു​ന്ന​യ്ക്കോ​ട് ശ​ശി വി​ലാ​സ​ത്തി​ൽ അ​രു​ണ്‍ (28) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്കൂ​ളി​ലേ​ക്ക് പോ​യ പ​തി​നാ​ലു​കാ​രി​യെ നി​ർ​ബ​ന്ധി​ച്ചു സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​ര​വി​പു​രം പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും മ​റ്റ് തെ​ളി​വു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. കൊ​ല്ലം ഈ​സ്റ്റ്, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ർ, പാ​രി​പ്പ​ള്ളി, പ​ര​വൂ​ർ, ആ​റ്റി​ങ്ങ​ൽ, പൂ​യ​പ്പ​ള്ളി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ മോ​ഷ​ണ​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.


ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ജ​യേ​ഷ് സ​ക്കീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.