മാ​തൃ- പി​തൃ​വേ​ദി ഫൊ​റോന ​ ക​ലോ​ത്സ​വം ഇ​ന്ന്
Sunday, August 25, 2024 6:35 AM IST
ആ​യൂ​ർ: മാ​തൃ - പി​തൃ​വേ​ദി കൊ​ല്ലം - ആ​യൂ​ർ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​റോ​നാ ക​ലോ​ത്സ​വം ഇ​ന്ന് ന​ട​ക്കും.
കൊ​ല്ലം -ആ​യൂ​ർ ഫൊ​റോ​ന​യി​ലെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​തൃ -പി​തൃ വേ​ദി​യി​ലെ മാ​താ​പി​താ​ക്ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് നെ​ല്ലി​പ്പ​ള​ളി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​വ​ത​ര​ണ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ലും ന​ട​ക്കും.


മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ മാ​റ്റു​ര​യ്ക്കാ​നു​ള്ള വേ​ദി​യാ​ണി​തെ​ന്ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​തോ​മ​സ് മു​ട്ടേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സ്റ്റാ​ർ​ലെ​റ്റ് സി​എം​സി, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ർ​ജ്‌ പ​റേ​ക്കു​ന്നേ​ൽ, മാ​തൃ വേ​ദി പ്ര​സി​ഡ​ന്‍റ് സു​ലു സോ​യി മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.