ബ്രേക്ക് തകരാർ: കൊല്ലം പാസഞ്ചർ നിർത്തിയിട്ടു
Sunday, August 25, 2024 6:21 AM IST
കൊ​ല്ലം: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം പാ​സ​ഞ്ച​ർ ട്രെ​യി​ൻ പ​ര​വൂ​ർ സ്റ്റേ​ഷ​നി​ൽ ഒ​രു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ട്ടു.

ഇ​ന്ന​ലെ രാ​ത്രി 7.55 ന് ​ട്രെ​യി​ൻ പ​ര​വൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബ്രേ​ക്ക് ത​ക​രാ​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​വി​ടെ നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.


പി​ന്നീ​ട് മാ​വേ​ലി എ​ക്സ്പ്ര​സ്, മ​ല​ബാ​ർ എ​ക്സ്പ്ര​സ്, കൊ​ല്ലം മെ​മു എ​ന്നി​വ ക​ട​ന്നു പോ​യ ശേ​ഷം 8.56-നാ​ണ് പാ​സ​ഞ്ച​ർ പ​ര​വൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തി​ന് പു​റ​പ്പെ​ട്ട​ത്.