തൊ​ഴി​ല്‍ സം​സ്‌​കാ​രം പ്ര​യോ​ജ​ന​പ്പെ​ടുത്തണം: മ​ന്ത്രി കെ. ​എ​ന്‍ . ബാ​ല​ഗോ​പാ​ല്‍
Sunday, August 25, 2024 6:21 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ജി​ല്ല​യു​ടെ തൊ​ഴി​ല്‍ സം​സ്‌​കാ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ പൊ​തു സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ പ​രി​ശീ​ല​ന ദാ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.

തൊ​ഴി​ല്‍ പ​രി​ശീ​ല​ന ദാ​താ​ക്ക​ളു​ടെ ജി​ല്ലാ​ത​ല സ​മ്മി​റ്റ് കൊ​ട്ടാ​ര​ക്ക​ര ഹൈ​ലാ​ന്‍​ഡ് ഹോ​ട്ട​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൈ​പു​ണ്യ വി​ക​സ​ന​ത്തി​നു​ള്ള അ​വ​സ​രം സം​സ്ഥാ​ന​ത്തെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കണം.

വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‌ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രെ പ്രാ​പ്ത​മാ​ക്കണം. അ​​തി​ന് ഉത​കു​ന്ന നൈ​പു​ണ്യ പോ​ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​മ്മി​റ്റു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

​നൈ​പു​ണ്യ വി​ക​സ​ന മി​ഷ​നും കേ​ര​ള​ അ​ക്കാ​ദ​മി ഫോ​ർ​സ്‌​കി​ൽ​സ് എ​ക്സ​ല​ൻ​സും ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​ഷ​നും​ സം​യു​ക്‌​ത​മാ​യാ​ണ് നൈ​പു​ണ്യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന പൊ​തു​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി സ​മ്മി​റ്റ് സംഘ​ടി​പ്പി​ച്ച​ത്.


കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെകു​റി​ച്ചും ജി​ല്ല​യിലെ അ​ഭ്യ​സ്ത വി​ദ്യ​രെ​കു​റി​ച്ചു​മുള്ള ​വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാനുള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മി​റ്റി​ൽ ചർച്ച നടത്തി.

നൈ​പു​ണ്യ രം​ഗ​ത്ത്പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​ർ, പൊ​തു സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ചെ​റു​തും വ​ലു​തു​മാ​യ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ, നൈ​പു​ണ്യ പ​രി​ശീ​ല​നം ഏ​റ്റെ​ടു​ത്തു ന​ട​പ്പാക്കു​ന്ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.