ക​രു​മാ​ലി​ൽ സു​കു​മാ​ര​ൻ ച​ര​മ​വാ​ർ​ഷി​കം നാളെ
Saturday, July 27, 2024 6:33 AM IST
കൊ​ല്ലം: ക​രു​മാ​ലി​ൽ സു​കു​മാ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​നും മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ​മാ​രു​ടെ ചേ​മ്പ​റി​ന്‍റെ ചെ​യ​ർ​മാ​നും ആ​യി​രു​ന്ന ക​രു​മാ​ലി​ൽ സു​കു​മാ​ര​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് ച​ര​മ​വാ​ർ​ഷി​കം നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം കൊ​ല്ലം മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​റും ഒ​രു ദ​ശാ​ബ്ദ കാ​ലം കൊ​ല്ലം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നും ആ​യി​രു​ന്ന ക​രു​മാ​ലി​ൽ സു​കു​മാ​ര​ന്‍റെ കാ​ല​ത്താ​ണ് മ​നു​ഷ്യ​മ​ലം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​പോ​കു​ന്ന തോ​ട്ടി​പ്പ​ണി അ​വ​സാ​നി​പ്പി​ക്കു​ന്ന തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ൺ. ഫ്രെ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം​എ​ൽ​എ എ.​എ. അ​സീ​സ്, എ​ക്സ് ഏ​ണ​സ്റ്റ്, അ​ഡ്വ. പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി, എ.​കെ. ഹ​ഫീ​സ്, ഡോ. ​ഉ​ദ​യാ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.