റിട്ട. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വാർഷികം നടത്തി
1451391
Saturday, September 7, 2024 6:17 AM IST
കുണ്ടറ: അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ പത്താം വാർഷികവും അധ്യാപക ദിനാഘോഷവും നടന്നു. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡോ. ബി.മായ ഉദ്ഘാടനം ചെയ്തു ഡോ. ടി.എസ്. ദീപ മുഖ്യപ്രഭാഷണം നടത്തി.
മുതിർന്ന അധ്യാപകർക്കും പുരസ്കാര ജേതാക്കൾക്കും പ്രതിഭകൾക്കും ആദരവും അനുമോദനവും നൽകി. പിടിഎ പ്രസിഡന്റ് ബിജു വി. നായർ, ബി.എസ്. ബിനു പ്രകാശ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു, ഹെഡ്മിസ്ട്രസ് വി. സജിത, ഫാ. ഡി. ഗീവർഗീസ് തരകൻ, എൻ.എം. സുശീലാമ്മ എന്നിവർ പ്രസംഗിച്ചു.
നാഷണൽ സ്പെയ്സ് ദിനത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ സൗത്ത് സോൺ സംഘടിപ്പിച്ച മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളെ ആദരിച്ചു.
തുടർന്ന് അധ്യാപകരുടെ കലാപരിപാടികൾ നടന്നു. ഡോ. എസ്.എസ്. ഫിലോമിന, കെ. പ്രഭാകരൻ ആചാരി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകി. ഭാരവാഹികളായി ഡോ. എസ്.എസ്. ഫിലോമിന - പ്രസിഡന്റ്, ചന്ദ്രദത്ത- സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.