സമൃദ്ധി വിപണന മേള ആരംഭിച്ചു
1451386
Saturday, September 7, 2024 6:02 AM IST
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ കുടുംബശ്രീ മിഷനും ചേര്‍ന്നു നടത്തുന്ന സമൃദ്ധി ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ആശ്രാമം മൈതാനിയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ. ഗോപന് ഉദ്ഘാടനം ചെയ്തു. 13 വരെയാണ് മേള.
ജില്ലയിലെ ചെറുകിട വ്യവസായ ഗ്രൂപ്പുകള്‍, ഖാദി,കൈത്തറി, കയര്‍ ഫിഷറീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ നിന്നുള്ള തേന്‍, നെയ്യ്, വെളിച്ചെണ്ണ ജൈവവളം, അലങ്കാര ചെടികള്‍, പൂക്കള്‍, പച്ചക്കറി തൈകള്‍ വിത്തുകള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവ മേളയിലുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ വകുപ്പ് കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.