കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ കൊൺഫ്രിയ തിരുനാളിന് കൊടിയേറി
1451071
Friday, September 6, 2024 6:00 AM IST
ചവറ: കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലെ കർമല മാതാവിന്റെ കോൺഫ്രിയ തിരുനാളിന് കൊടിയേറി.
തിരുന്നാൾ സമാരംഭ ദിവ്യബലിക്ക് ഫാ. ഡിക്സൺ ആന്റണി മുഖ്യകാർമികത്വം വഹിച്ചു. തിരുനാളിനോട് അനുബന്ധിച്ച് ഇന്നു മുതൽ എട്ടു വരെ ഇടവക നവീകരണ ധ്യാനം വൈകുന്നേരത്തെ ദിവ്യബലിക്ക് ശേഷം നടക്കും.
തിരുന്നാളിനോടനുബന്ധിച്ച് ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം എന്നിവ നടക്കും. 14 ന് വൈകുന്നേരത്തെ തിരുകർമങ്ങൾക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം.
സമാപന ദിവസമായ 15 ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ സമാപന ദിവ്യബലിയ്ക്ക് ഫാ. സാജു വിൻസന്റ് മുഖ്യകാർമികത്വം വഹിക്കും.