കരുനാഗപ്പള്ളി: പുതിയകാവ് എസ്എൻടിവി സംസ്കൃത യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. എസ്എംസി ചെയർമാൻ കെ.എസ്. പുരം സുധീർ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ സത്താറിനെ പൊന്നാട അണിയിച്ച് കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലീം മുഖ്യപ്രഭാഷണം നടത്തി. കെ. മുരളീധരൻ, ജയകുമാർ, സുനിത തുടങ്ങിയവർ പ്രസംഗിച്ചു.