കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം ന​ട​ത്തി​യാ​ൽ പോ​ലീ​സി​നെ ക​യ​റൂ​രി​വി​ട്ട് അ​ടി​ച്ചൊ​തു​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.

പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പോ​ലീ​സി​ന് പി​ണ​റാ​യി വി​ജ​യ​നെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.