ട്രാഫിക് ഫൈൻ പിഴയടയ്ക്കാൻ മെഗാ അദാലത്ത് ഒന്പതു മുതൽ
1451085
Friday, September 6, 2024 6:12 AM IST
കൊട്ടാരക്കര: കേരള പോലീസും മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികേയുള്ള എല്ലാ ചെല്ലാനുകളിലും പിഴയൊടുക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകാൻ കൊല്ലം റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ് മെന്റ് വിഭാഗം) ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
9, 10, 11, 12 തീയതികളിൽ
ഒന്പതു മുതൽ 12 വരെ കൊട്ടാരക്കരയിലുള്ള കൊല്ലം റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ പൊതുജനങ്ങൾക്ക് നേരിട്ട് പിഴ ഒടുക്കാം. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497960718 (പോലീസ്), എം വി ഡി 0474 299 3335 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.