സ്വാമി വിവേകാനന്ദൻ മാനവിക മഹത്വം ഉദ്ഘോഷിച്ചു: എംപി
1451078
Friday, September 6, 2024 6:00 AM IST
കൊല്ലം: സ്വാമി വിവേകാനന്ദ ൻ മാനവികതയുടെ മഹത്വ ദർശനം ഉദ്ഘോഷിച്ച ദിവ്യൻ ആയിരുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി.
കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച വിവേകാനന്ദ സാംസ്കാരിക വേദിയുടെ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദർശനത്തിന്റേയും തത്വചിന്തയുടെയും പ്രതീകമായിരുന്നു സ്വാമികളെന്നും അദ്ദേഹത്തിന്റെ ദർശനങ്ങൾക്ക് എന്നും കാലിക പ്രസക്തി ഉണ്ടെന്നും എംപി കൂട്ടിച്ചേർത്തു. ചടങ്ങിൽ മങ്ങാട് സുബിൻ നാരായണൻ അധ്യക്ഷനായിരുന്നു.
വിവേകാനന്ദ പുരസ്കാരം ബ്രഹ്മകുമാരീസ് രഞ്ജിനി സിസ്റ്റർക്കും ക്ഷേത്ര ദർശന പുരസ്കാരം മുൻ മാളികപ്പുറം മേൽശാന്തി ശ്രീവത്സശർമയ്ക്കും അച്ചീവ്മെന്റ് പുരസ്്കാരം കണ്ണനല്ലൂർ നവാസ് പുത്തൻ വീടിനും മികച്ച സ്കൂളിനുള്ള പുരസ്കാരം മൈലക്കാട് പഞ്ചായത്ത് യുപി സ്കൂളിന് വേണ്ടി പ്രധാന അധ്യാപകൻ ആദർശും എംപിയിൽ നിന്നും ഏറ്റുവാങ്ങി.
കുളത്തൂർ രവി ആർ. പ്രകാശൻ പിള്ള , വേദി പ്രസിഡന്റ് ശശി തറയിൽ എന്നിവർ പ്രസംഗിച്ചു.