യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1451389
Saturday, September 7, 2024 6:17 AM IST
കുണ്ടറ: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്,കെഎസ്യു ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാമൂട്ടിൽ നിന്ന് ആരംഭിച്ച പ്രകടനം കരിക്കോട് ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി സുമേഷ് ദാസ് ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് കോണിൽ വിനോദ്, ഇളമ്പള്ളൂർ മണ്ഡലം പ്രസിഡന്റ് വിനോദ് ജി.പിള്ള, ഷെഫീഖ് ചെന്താപൂര്, യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷാൻ മുട്ടക്കാവ്,
നിയോജക മണ്ഡലം സെക്രട്ടറി അഭിലാഷ് കോശി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി സെയിദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഹാറൂൺ, ജയൻ, നാസിം, ഷഫീക്, ഉനൈസ്, അജ്മൽ, അൻസാരി, ഹരി, സൽമാൻ, ഷഹനാസ്, ഷാഫി എന്നിവർ നേതൃത്വം നൽകി.