തേവലക്കര സ്കൂളിൽ അധ്യാപകദിനം ആചരിച്ചു
1451089
Friday, September 6, 2024 6:13 AM IST
തേവലക്കര: തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ. കിഷോർ കൊച്ചയം, അധ്യാപക പരിശീലകൻ ജി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫീസർ ഗോപകുമാർ, എ.സാബു, ടി.കെ. ഏബ്രഹാം, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, സരോജാക്ഷൻ, ജഗദീശൻ, ജ്യോതിഷ്കണ്ണൻ, രാജ് ലാൽ തോട്ടുവാൽ, ബിനിതാ ബിനു എന്നിവർ പ്രസംഗിച്ചു.