സുന്ദരേശൻപിള്ള അനുസ്മരണം നടത്തി
1451080
Friday, September 6, 2024 6:12 AM IST
കൊല്ലം: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാദൾ സംസ്ഥാന മുൻ പ്രസിഡന്റ് സുന്ദരേശൻ പിള്ള അനുസ്മരണവും ലീഡേഴ്സ് സമ്മിറ്റും നടത്തും.
സംഘടന സമിതി യോഗം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസിനും സേവാദളിനും സുന്ദരേശൻപിള്ള വലിയ സംഭാവനകൾ നൽകിയതായി അദ്ദേഹം അനുസ്മരിച്ചു.
സേവാദൾ ജില്ലാ പ്രസിഡന്റ് എം.എ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റിനെ ഷാൾ അണിയിച്ച് ആദരിച്ചു.
സൂരജ് രവി, എം.എസ്. സെൽവം, ഷറഫ് കുണ്ടറ, മുബഷീർ, അൻസർ അസീസ്, വിജയമ്മ, നജീബ് പുത്തൻകട, സോമൻ കരവാളൂർ, പാർവതി, സലിഷ് ഖാൻ, മാറപ്പാട്ട് രാമേശ്, വിലാസ്, പത്മകുമാർ, ഷിബിനാദ്, സുബ്രഹ്മണ്യൻ, സബീന, ജയചന്ദ്രൻ, ജേക്കബ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.