കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു
1451074
Friday, September 6, 2024 6:00 AM IST
കൊട്ടാരക്കര: പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ അധികൃതർ അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി.
മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്തതിനെ തുടർന്നാണ് ഹോട്ടൽ അടച്ചു പൂട്ടിക്കാൻ കോടതി ഉത്തരവായത്. കഴിഞ്ഞ മാസം 22 ന് ഹോട്ടൽ അടയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാതെ പ്രവർത്തനം തുടരുകയായിരുന്നു.
പാചകവും ഭക്ഷണം വിളമ്പലും കക്കൂസുമെല്ലാം ഒരു ഹാളിൽ തന്നെയായിരുന്നു. മാലിന്യം നിറഞ്ഞ അഴുക്കുചാലിനു സമീപമായിരുന്നു പ്രവർത്തനം.