വർധിപ്പിച്ച വേതനം ഓണത്തിനു മുൻപ് നൽകണം: ആർ. ചന്ദ്രശേഖരൻ
1451079
Friday, September 6, 2024 6:00 AM IST
കൊല്ലം: പെട്രോളിയം ഗ്യാസ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ വർധിപ്പിച്ച വേതനവും കുടിശികയും ഓണത്തിനു മുൻപ് നൽകണമെന്ന് ഐഎൻ ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡിഷണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളും കോൺട്രാക്ടേഴ്സ് അസോസിയേഷനും ഏജൻസി പ്രതിനിധികളുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വർധിപ്പിച്ച വേതനം മുൻകാല പ്രാബല്യത്തോടെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഓണത്തിനു മുൻപ് തീരുമാനം നടപ്പാക്കിയില്ലെങ്കിൽ ഓണം കഴിഞ്ഞ് ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് തോമസ് കണ്ണാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. ഇബ്രാഹിം കുട്ടി, സി.കെ. ഹരിദാസൻ ചേളാരി, ഐഎൻടിയുസി ജില്ലാ ട്രഷറർ അൻസാർ അസീസ്, ജില്ലാ ജനറൽ സെക്രട്ടറി എസ്. നാസറുദീൻ, ബി. ശങ്കരനാരായണ പിള്ള, പോൾ സൻ പീറ്റർ, മൈലക്കാട് സുനിൽ, വിനോദ് പാരിപ്പള്ളി എന്നിവർ പ്രസംഗിച്ചു.