കോസ്മിക് കൾച്ചറൽ സെന്റർ ഓണം ആഘോഷിച്ചു
1451397
Saturday, September 7, 2024 6:19 AM IST
ഓടനാവട്ടം: ഉൽസവ ലഹരിയിൽ ഓട്ടനാവട്ടം കോസ്മിക് കൾച്ചറൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷവും സാംസ്കാരിക സംഗമവും സിസിഎച്ച്ആർ ഡയറക്ടർ കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ രാജൻ കോസ്മിക്അധ്യക്ഷത വഹിച്ചു.
കവി അനിൽ കുമാർ പവിത്രേശ്വരം മുഖ്യപ്രഭാഷണവും മോട്ടിവേഷണൽ ട്രെയിനർ ബിജുരാജ് കോട്ടാത്തല ഓണ സന്ദേശവും നൽകി.
ടി.എസ്. ആഭ, തമ്പി രാജ്, ബിജു ഇല്ലിക്കൽ, ബി. രാധാകൃഷ്ണൻ, ഡോ. ജാസ്മിൻ ജോർജ്, ദീപാ മഹാദേവൻ എന്നിവർ പ്രസംഗിച്ചു. തഴവ രാജപ്പൻ ഭാഗവതരെ യോഗത്തിൽ ആദരിച്ചു. വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങൾ, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവ ചടങ്ങിന് കൊഴുപ്പേകി.