കഞ്ചാവ് ചെടി വളർത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ
1450809
Thursday, September 5, 2024 5:56 AM IST
കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ ചട്ടിയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തിൽ ബംഗാൾ സ്വദേശി കമാൽ ഹുസൈൻ (25 ) നെ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. മൂന്ന് വർഷമായി കേരളത്തിൽ പലസ്ഥലങ്ങളിലായി ജോലിചെയ്തുവരുന്നയാളാണ് പിടിയിലായ കമാൽ ഹുസൈൻ.
പൊതുജനങ്ങൾക്ക് മദ്യം, മയക്ക് മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
സംബന്ധിച്ച പരാതികൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം.ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ്, കൊല്ലം - 0474-2767822, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ - 9400069439, എക്സൈസ് ഇൻസ്പെക്ടർ - 9400069440.