ലോട്ടറി തൊഴിലാളികൾക്ക് ബോണസ് നൽകണം: ഐഎൻടിയുസി
1451390
Saturday, September 7, 2024 6:17 AM IST
കൊല്ലം: ലോട്ടറി തൊഴിലാളികൾക്ക് പതിനായിരം രൂപയെങ്കിലും ബോണസ് ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് - ഐഎൻടിയുസി സംസ്ഥാന ആവശ്യപ്പെട്ടു.
സർക്കാരിന് ലോട്ടറി വില്പനയിലും വരുമാനത്തിലും വലിയ വർധനവ് ഉണ്ടായി. ബോണസിൽ വർധനവ് വരുത്താതെ തൊഴിലാളികളെ അവഗണിക്കുകയാണ്. കഴിഞ്ഞ വർഷം തിരുവോണത്തിന്റെ തലേദിവസമാണ് ലോട്ടറി തൊഴിലാളികളുടെ ബോണസ് തുക അനുവദിച്ചത്.
അതിനാൽ ഭൂരിഭാഗം തൊഴിലാളികൾക്കും ഓണം കഴിഞ്ഞാണ് ബോണസ് തുക അക്കൗണ്ടിൽ എത്തിയത്. അത് ഇത്തവണയും ആവർത്തിക്കാതിരിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ഉന്നയിച്ച് ധനകാര്യ മന്ത്രിക്കും ലോട്ടറി ഡയറക്ടർക്കും കത്ത് നൽകിയതായി ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അറിയിച്ചു.