‘കൊല്ലം നമ്മുടെ ഇല്ലം’പദ്ധതിക്ക് വയലാ എൻവിയുപി സ്കൂളിൽ തുടക്കമായി
1450811
Thursday, September 5, 2024 5:56 AM IST
അഞ്ചല്‍: "കൊല്ലം നമ്മുടെ ഇല്ലം" പദ്ധതിക്ക് വയലാ എൻവി യുപി സ്കൂളിൽ തുടക്കമായി. ഒരു വര്‍ഷം നീളുന്ന പ്രത്യേക പദ്ധതിക്ക് മന്ത്രി ജെ. ചിഞ്ചുറാണി തുടക്കം കുറിച്ചു. കൊല്ലം ജില്ല രൂപീകരിച്ച് 75 വർഷം പിന്നിടുന്ന വേളയിൽ ജില്ലയുടെ സവിശേഷതകൾ, ചരിത്രങ്ങള്‍, ഐതീഹങ്ങള് എന്നിവ പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ് പദ്ധതി.
ജില്ലയിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി പ്രാധാന്യവുമുള്ള സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ച് പഠനം നടത്തുന്ന പദ്ധതി വിദ്യാര്‍ഥികൾക്ക് പ്രയോജനകരമാകുമെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
പിടിഎ പ്രസിഡന്റ് ജി. രാമാനുജൻപിള്ള അധ്യക്ഷത വഹിച്ചു. അഞ്ചൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ. ജഹ്ഫറുദീൻ, സ്കൂൾ മാനേജർ കെ.ജി. വിജയകുമാർ, വയലാ ശശി, ബി. സുരേന്ദ്രൻ പിള്ള, ബി. രാജീവ്, എൻ. തങ്കപ്പൻ പിള്ള, കെ.വി. മനുമോഹൻ, എബിൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം നമ്മുടെ ഇല്ലം പദ്ധതിയുടെ ആദ്യ യാത്ര സംഘം കോട്ടുക്കൽ ഗുഹാക്ഷേത്രം സന്ദർശിച്ചു.