പോലീസ് നടപടി ക്രൂരമെന്ന് കൊടിക്കുന്നിൽ
1451072
Friday, September 6, 2024 6:00 AM IST
കൊല്ലം: യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയെ ഉൾപ്പെടെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ് നടത്തിയ അക്രമം അങ്ങേയറ്റം നിന്ദ്യവും ക്രൂരവും ആണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് നടത്തിയത് അതിക്രൂരമായ ലാത്തിച്ചാർജാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറ്റിയ , കേരളത്തെ കുറ്റവാളികളുടെ കൂടാരമാക്കി മാറ്റിയ, സമൂഹത്തിന്റെ യും ഭരണത്തിന്റേയും സമസ്ത മേഖലകളിലും കുറ്റവാളികളും ക്രിമിനലുകളും തിങ്ങിനിറയുന്ന രീതിയിൽ അരാജകത്വം വളർത്തിയ പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.