കുണ്ടറ: കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ മുട്ടം വാർഡിൽ എംജിഎൻആർ ഇജിഎസിലെ പഞ്ചമി ഗ്രൂപ്പ് നടത്തിയ ജമന്തിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷാജി മുട്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ റാണി സുരേഷ്, രമ്യ കൃഷ്ണൻ, രാധാമണിയമ്മ,ശോഭി എന്നിവർ പ്രസംഗിച്ചു.