വയനാടിന് കൈത്താങ്ങാകാൻ മരിയ ആഗ്നസ് സ്കൂൾ പാലിയേറ്റീവ് ക്ലബും
1451084
Friday, September 6, 2024 6:12 AM IST
കൊല്ലം: വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലും ഓണവണ്ടിയിലും പങ്കാളികളായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂൾ പാലിയേറ്റീവ് ക്ലബ്.
കുട്ടികൾ സംഭരിച്ച ഉൽപന്നങ്ങൾ സ്കൂൾ മാനേജർ സിസ്റ്റർ ഫ്ലാവിയ മാർട്ടിനിൽ നിന്ന് ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ സ്വീകരിച്ചു.
പ്രിൻസിപ്പൽ ഉഷ പോൾ, വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്, അധ്യാപകരായ ശാന്തിനി പ്രകാശ്, സുനില മേരി, പാലിയേറ്റീവ് ക്ലബ് കോർഡിനേറ്റർമാരായ വൈഷ്ണവി, ശ്രീനന്ദ എന്നിവർ പ്രസംഗിച്ചു.